Friday, October 1, 2010

തുടികൊട്ട്

തുലാപെയ്തിനു കേളികൊട്ടായി വന്ന ഈ പേമാരി...
ഇതില്‍ നനഞ്ഞലിയാന്‍... ഒഴുകി മണ്ണോഡമരാന്‍
വെമ്പുന്ന ഞാനും ...

മധുരം തരും ക്ഷണങ്ങള്‍...
സ്നേഹവാട്സല്യത്തിന്‍ ദുഗ്ദം
നുകരും സന്ധ്യാകണങ്ങള്‍
എങ്കിലും കടിഞ്ഞാന്‍ പോട്ടിയോരശ്വമായ് മനസ്സും...
പുതിയ മേച്ചില്‍പുറങ്ങള്‍ തേടുന്നു
പഴയ നിനവുകള്‍ വീണ്ടും നുണയുന്നു...

ഇരുട്ടിന്‍ കംബളം കുത്തിക്കീറി വന്നൊരു
വെള്ളിപ്പിടിയുള്ള വാള്‍...

അയ്യോ..ആരാനും കണ്പാര്‍ക്കും മുന്‍പേ
തന്‍ കരഗ്രഹത്തിന്‍ കാരാഗൃഹത്തില്‍
മൂടിയോളിപ്പിക്കട്ടെ എന്‍ ഹൃത്തിനെ...
അതില്‍ തുടിക്കുന്നോരെന്റെ സുഹൃത്തിനെ...

ദൂരെയെങ്ങോ തുടികൊട്ടിയുനരുന്നു
പണിയാലര്‍തന്‍ ഗാനം
ചിന്തകള്‍ വീണ്ടും മഥിക്കുന്നു...
മൈധുനമില്ല ... മഥനം മാത്രം